പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു ഇദ്ദേഹത്തിന്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 75ഓ​ളം സി​നി​മ​ക​ള്‍​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ള്‍ ഇദ്ദേഹം ര​ചിച്ചിരുന്നു.

1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് തുടക്കം കുറിക്കുകയായിരുന്നു. അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങള്‍ രാമന്‍കുട്ടിയുടെ രചനയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!