ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് താരം

ആന്ധ്രപ്രദേശ് രാജ്യസഭാ അംഗം ജോഗിനി പല്ലി സന്തോഷ് കുമാർ തുടങ്ങിയ ഗ്രീൻ ഇന്ത്യ ചലഞ്ച് തരംഗമായിമാറിയത് താരങ്ങൾ ഏറ്റെടുത്തതോടെയാണ്. പ്രഭാസ്, മഹേഷ് ബാബു, നാഗാർജുന, സാമന്ത, രശ്മിക തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഈ വെല്ലുവിളി സ്വീകരിച്ച് തൈ നട്ടുപിടിപ്പിച്ച് , മറ്റു മൂന്ന് പേരെ ചലഞ്ചു ചെയ്തിരിക്കുന്നു.

മഹേഷ് ബാബു ട്വിറ്ററിൽ പങ്കുവച്ച ഗ്രീൻ ഇന്ത്യ ചലഞ്ചിൽ വിജയ്​യെും ശ്രുതി ഹാസനെയും വെല്ലുവിളിച്ചിരുന്നു. മഹേഷ് ബാബുവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് നടൻ വിജയ് കഴിഞ്ഞ ദിവസം വൃക്ഷത്തൈ നേടുകയുണ്ടായി. ഇപ്പോഴിതാ ശ്രുതി ഹാസനും വൃക്ഷ തൈ നട്ട് രംഗത്തു വന്നിരിക്കുകയാണ്. നടി തമന്ന, നടന്മാരായ ഋത്വിക് റോഷൻ, റാണാ ദഗുബാട്ടി എന്നിവരെ ശ്രുതി വെല്ലുവിളിച്ചിട്ടുണ്ട്. തന്നെ നോമിനേറ്റ് ചെയ്തതിന് മഹേഷ് ബാബുവിന് ശ്രുതി നന്ദി അറിയിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!