ചുനക്കര രാമൻകുട്ടിയുടെ മരണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമെന്ന് മന്ത്രി

പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരിക്കുന്നു. ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ദേവദാരു പൂത്തു’ പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിരുന്നു. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ചുനക്കര രാമന്‍കുട്ടി അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുമല രേണുക നിവാസിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ,പി.ടി.സജി കെ.എസ്. ശ്രീകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!