ദാമ്പത്യത്തിന്റെ ആരംഭത്തിന് ഹണിമൂൺ ദിനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്

ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ പുരുഷന് പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു പുരുഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!