സ്ത്രീകളില്‍ നാലില്‍ മൂന്ന് പേര്‍ക്ക് ജീവിതത്തില്‍ എപ്പോഴെങ്കിലും യീസ്റ്റ് ഇന്ഫെക്ഷന് അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.യീസ്റ്റ് ഇന്ഫെക്ഷന് വളരെ സാധാരണമാണെങ്കിലും ഇത് കൃത്യമായി തിരിച്ചറിയുക ഏറെ പ്രയാസമാണ്. ബാക്ടീരിയ ബാധ, പുതിയ ലോഷന്‍, സോപ്പ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകുന്ന അലര്‍ജി എന്നിവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
യോനിയില്‍ ഈസ്റ്റ് ഇന്ഫെക്ഷന് ആണോ അല്ലയോ എന്ന ആശയകുഴപ്പം പലരിലും ഉണ്ടാവാറുണ്ട്. എന്നാല്‍, ലക്ഷണങ്ങള്‍ വിലയിരുത്തി ഗൈനക്കോളജിസ്റ്റിന് യീസ്റ്റ് ഇന്ഫെക്ഷന് ആണോ ബാക്ടീരിയല്‍ വാജിനോസിസ് പോലുള്ള മറ്റ് പ്രശ്നങ്ങളാണോ എന്ന് തിരിച്ചറിയാന്‍ കഴിയും.