സ്ത്രീകളിലെ ലൈംഗികവികാരങ്ങള്‍ സാധാരണഗതിയില്‍ ആര്‍ത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആര്‍ത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ലൈംഗികതാല്പര്യം പൊതുവെ കുറവായിരിക്കും. ആര്‍ത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകള്‍, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വര്‍ധിച്ചിരിക്കയും ചെയ്യും. ആര്‍ത്തവപൂര്‍വസമ്മര്‍ദം ആണു കാരണം. ആര്‍ത്തവദിനങ്ങളില്‍ ചില സ്ത്രീകളില്‍ ലൈംഗികവികാരം വര്‍ധിക്കാറുണ്ട്. സ്ത്രീക്കു താല്പര്യമെങ്കില് ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആര്‍ത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാന്‍ ഉറ സഹായിക്കും.
രതിമൂര്‍ച്ഛയില്‍ എത്തപ്പെടുമ്പോള്‍ ഗര്‍ഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആര്‍ത്തവരക്തം വേഗത്തില്‍ പുറന്തള്ളപ്പെടുന്നതുകൊണ്ട് ആര്‍ത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആര്‍ത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസര്‍ജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപ്പെടുക.