വസന്തബാലൻ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ചിത്രമാണ് ജയിൽ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജി. വി. പ്രകാശ് കുമാർ, രാധിക ശരത്കുമാർ, യോഗി ബാബു, റോബോ ശങ്കർ, പ്രേംജി അമരൻ, അബർണതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി. വി. പ്രകാശ് കുമാർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ഹിന്ദിയിലും, തെലുങ്കിലും ഡബ്ബ് ചെയ്തിറക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ആന്റണിയാണ് ചിത്രത്തിൻറെ എഡിറ്റർ.
ക്രൈക്സ് സിനി ക്രിയേഷൻസിന്റെ പ്രൊഡക്ഷൻ ബാനറിൽ ശ്രീധരൻ മരിയധാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിരുന്ന ചിത്രം ചില കാരണങ്ങളാൽ റിലീസ് മാറ്റിവക്കുകയായിരുന്നു.