തമിഴ് ചിത്രം ‘ഓ മൈ കടവുളേ’ ഓഗസ്റ്റ് 23ന് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും

അശ്വത് മാരിമുത്തു സംവിധാനം ചെയ്ത് റിതിക സിംഗ്, അശോക് സെൽവൻ എന്നിവർ നായികാനായകന്മാരായി എത്തിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. തമിഴ്നാട്ടിൽ വലിയ വിജയം നേടിയ ചിത്രം ഓഗസ്റ്റ് 23ന് മഴവിൽ മനോരമയിൽ മലയാളത്തിൽ സംപ്രേഷണം ചെയ്യും. രാത്രി ഏഴ് മണിക്കാണ് സംപ്രേഷണം.

എക്സ്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ദില്ലി ബാബു ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ അതിഥി താരമായിവിജയ് സേതുപതിയും എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് വിധു ആണ്. ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!