എസ് പി ജനനാഥന് വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാഭം. ചിത്രത്തിൻറെ ട്രെയ്ലർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. പാക്കിരി എന്നാണ് വിജയ്യുടെ ഒരു കഥാപാത്രത്തിന്റെ പേര്. നീതിക്കു വേണ്ടി പോരാടുകയും കർഷക യൂണിയന്റെ നേതാവുമാണ് പാക്കിരിയെന്ന് സംവിധായകൻ പറഞ്ഞു. ജഗപതി ബാബുവാണ് സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.
ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ശ്രുതിഹാസൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.
വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലയരാസന്, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഡി. ഇമ്മാന് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു.