കുളിമുറിയില്‍ സാധാരണ ഉറകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. വേഴ്ച സുരക്ഷിതമാക്കുന്നതിന് ഉറകളില്‍ ലൂബ്രിക്കന്റ് ഉപയോഗിച്ചിട്ടുണ്ട് എന്നറിയാമല്ലോ. കെവൈ ജെല്ലി, ആസ്ട്രോഗ്ലൈഡ് എന്നീ ലൂബ്രിക്കന്റുകളാണ് സാധാരണ ഉറകളില്‍ ഉപയോഗിക്കുന്നത്. സ്ത്രീശരീരം ഉത്തേജിതമാക്കുമ്പോള് യോനിയില്‍ സ്രവിക്കപ്പെടുന്ന കൊഴുത്ത ദ്രാവകവും ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കും.
വെളളത്തില്‍ ലയിക്കുന്ന ലൂബ്രിക്കന്റുകളാണ് കെവൈ, ആസ്ട്രോ ഗ്ലൈഡ് എന്നിവ. കുളിമുറി രതിയ്ക്കിടെ ഉപയോഗിക്കുന്ന ഉറകള്‍ സ്വാഭാവികമായും വെളളം വീണ് നനയാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഈ ലൂബ്രിക്കന്റുകള്‍ വെളളത്തില്‍ ലയിച്ച് ഉപയോഗശൂന്യമാകും. സ്ത്രീ വേണ്ടത്ര ഉത്തേജിതയാവാതെയാണ് വേഴ്ച നടത്തുന്നതെങ്കില്‍ ഘര്‍ഷണം മൂലം ഉറ പൊട്ടാന്‍ സാധ്യതയുണ്ട്. ഇത് ആശാസ്യമല്ലെന്ന് പറയേണ്ടല്ലോ.