നടി മിയ ജോര്‍ജിന്‍റെയും അശ്വിൻ ഫിലിപ്പിന്റെയും മനസമ്മതം കഴിഞ്ഞു

നടി മിയ ജോര്‍ജിന്‍റെ മനസമ്മതം കഴിഞ്ഞു. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. അടുത്ത മാസമാണ് വിവാഹം.

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഷിമ്മറി ലെഹങ്കയാണ് മിയയുടെ വേഷം. ലേബല്‍ എം സിഗ്നേച്ചര്‍ വെഡ്ഡിംഗ്‍സ് ആണ് മിയയുടെ വസ്ത്രങ്ങളും ചടങ്ങിന്‍റെ വീഡിയോയും കേക്കുമെല്ലാം ഒരുക്കിയത്. ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്‍റെ നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ് ആണ് മാജിക് മോഷന്‍ മീഡിയയുമായി ചേര്‍ന്ന് വീഡിയോ തയ്യാറാക്കിയത്.

പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!