നാനി ചിത്രം “വി” യുടെ പുതിയ പോസ്റ്റർ കാണാം

നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ചിൽ റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ അനിശ്ചിതകാലത്തേക്ക് മാറ്റി. ഇപ്പോൾ ചിത്രം അടുത്ത മാസം അഞ്ചിന് ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ്. ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം നൽകുന്നത്.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്.നാനിയുടെ 25-ാമത്തെ ചിത്രമാണിത്. കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു. ജഗപതി ബാബു,വെന്നേല കിഷോർ,നാസർ, പ്രിയദർശി,  ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!