‘കെജിഎഫ് 2’ൻറെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ചിത്രത്തിൻറെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ്: ചാപ്റ്റർ 2. ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രവീണ ടാണ്ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതിക പരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്.
കെജിഎഫ്: ചാപ്റ്റർ 2ന്റെ ചിത്രീകരണം 2019 മാർച്ചിൽ ആരംഭിച്ചു. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഇതിനകം കെജിഎഫ് : അധ്യായം 1 സമയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിനടുത്ത് ഒരു പ്രാരംഭ റൗണ്ട് ചിത്രീകരണത്തിന് ശേഷം, 2019 ഓഗസ്റ്റിൽ കോളാർ ഗോൾഡ് ഫീൽഡിലെ സയനൈഡ് കുന്നുകളിൽ ചിത്രീകരണം ആരംഭിച്ചു. യാഷിന് രാജ്യത്ത് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. കേരളത്തിലും ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.