‘ഞങ്ങൾ ഇനി മൂന്ന്..!

ദില്ലി: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് കോലി ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും ചിത്രത്തോടൊപ്പം ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021 എന്ന അടിക്കുറിപ്പോടെയാണ് കോലി ചിത്രം ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും കോലിയും അനുഷ്‌കയും സന്തോഷ വിവരം ഷെയർ ചെയ്തിരിക്കുന്നത്.

അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ് ഇപ്പോൾ. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം തന്നെ ഇവർക്ക് ആശംസകള്‍ നേര്‍ന്നു. ഏറെ ആരാധകരുള്ള താരജോഡിയാണ് കോലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!