‘മണിയറയിലെ അശോകന്‍’ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മലയാളികളുടെ ഇഷ്ട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം ആയി ഒരുക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധാനം നവാഗതനായ ഷംസു സൈബ ആണ്.

നീതു കൃഷ്ണനാണ് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. സജാദ് കാക്കു ക്യാമറ , എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരിയും സംഗീതം ശ്രീഹരി കെ നായരും കൈകാര്യം ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!