പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ഇതിന് പല കാരണങ്ങളും ഉണ്ടാകും. അതിനാൽ കുട്ടികളുണ്ടാവുന്നില്ലെന്ന സമ്മർദത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക. മാനസികസംഘർഷമല്ല, മാനസികോല്ലാസമാണ് സെക്‌സിലാവശ്യം.

സ്ത്രീ ഹോർമോണുകളെ സമ്മർദം ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അണ്ഡോദ്പാദനത്തെയും ഇത് ബാധിക്കും. പുരുഷന്മാരുടെ ബീജോദ്പാദനത്തിനും സമ്മർദം പ്രതികൂലമാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ബീജങ്ങളുടെ പോക്കിന് വേഗം കുറയുകയും അവ ഗർഭാശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!