എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും സാധിച്ചാൽ അത് ഗർഭധാരണസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. മൂന്നുമടങ്ങോളം ഗർഭധാരണസാധ്യത വർധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഗർഭിണികളാകാനുള്ള സാധ്യത ആറ് ശതമാനത്തിൽനിന്ന് 21 ശതമാനമായി വർധിപ്പിക്കുമെന്ന് ബ്രിട്ടനിൽ നടന്ന പഠനം തെളിയിക്കുന്നു.
ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾ ബീജസങ്കലന സാധ്യത കൂട്ടുമെന്നാണ് അവരുടെ കണ്ടെത്തൽ. എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും. ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.