ബോളിവുഡ് ചിത്രം ‘സഡക് 2’ ഇന്ന് 7:30ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ റിലീസ് ചെയ്യും

29 വർഷങ്ങൾക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 1991ൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകൻമാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലർ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് ‘സഡക് 2 ‘ വിലെ അഭിനേതാക്കൾ. ഈ ചിത്രവും പ്രണയ കഥാ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ്.

ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ഇന്ന് ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!