ലൈംഗികബന്ധത്തിന് തടസ്സമായി നില്ക്കുന്ന മാനസികാവസ്ഥകളിലൊന്നാണ് വിഷാദം. ബെഡ്റൂമില്‍ കടക്കുമ്ബോള്‍ തന്നെ വിരക്തി, ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ അഭിമുഖീകരിക്കാന്‍ കഴിയാതിരിക്കുക എന്നീ പ്രശ്നങ്ങള്‍ വിഷാദരോഗികള്‍ക്ക് അനുഭവപ്പെടേണ്ടി വരും.
വിഷാദരോഗമുള്ള 50 ശതമാനം പേരിലും ലൈംഗികവിരക്തി അനുഭവപ്പെടും. ഇതിന്റെ തീവ്രത കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്നങ്ങളും വര്‍ദ്ധിച്ചുവരുന്നു. . ഇതിന് അടിപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. വ്യക്തികളെ കടന്ന് കുടുംബാംഗങ്ങളെ പൂര്‍ണ്ണമായും ഇത് ബാധിക്കുന്നു. ആത്മഹത്യയിലേക്ക് വരെ ഇത് നയിക്കാം. വിഷാദരോഗികളായ പുരുഷന്മാരില് കണ്ടുവരുന്ന പ്രധാനപ്രശ്നം ശേഷിക്കുറവാണ്.