മിന്നൽ മുരളിയുടെ കന്നഡ ടീസർ യാഷ് തിരുവോണദിനത്തിൽ റിലീസ് ചെയ്യും

ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിൻറെ കന്നഡ ടീസർ യാഷ് തിരുവോണദിനത്തിൽ റിലീസ് ചെയ്യും.

ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. വമ്പന്‍ കാന്‍വാസില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഗോധയ്ക്ക് ശേഷം ബേസില്‍, ടൊവിനോയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി ഒരുങ്ങുന്നു. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!