ലാലോണം നല്ലോണം ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും

ഈ ഓണം മോഹൻലാലിനൊപ്പം ആഘോഷിക്കാൻ ഏഷ്യാനെറ്റ് ഒരുങ്ങിക്കഴിഞ്ഞു. മോഹൻലാലിൻറെ വിവിധപരിപാടികളുമായി എത്തുന്ന “ലാലോണം നല്ലോണം ” എന്ന പരിപാടിയാണ് ഇത്തവണ മലയാളികൾക്ക് ഏഷ്യാനെറ്റ് നൽകുന്ന ഓണസമ്മാനം. വമ്പൻ താര നിരയെ ഉൾപ്പെടുത്തി ടികെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലാലോണം നല്ലോണം ഇന്ന്  ഉത്രാടദിനത്തിൽ ഏഷ്യാനെറ്റിൽ വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യും.

രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും ” പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന അന്താക്ഷരിയും , മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുര്ഗ , നിഖില വിമൽ , രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാന്സുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയാണ് ” ലാലോണം നല്ലോണം “.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!