ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും

സെക്‌സിനെ കുറച്ച് തുറന്ന് സംസാരിക്കുന്നത് കൂടുതല്‍ രസകരവും ആനന്ദകരവുമാക്കുമെന്നതാണ് വാസ്തവം. സെക്‌സിലേര്‍പ്പെട്ട ശേഷം അവരിലൊരാള്‍ ചോദിക്കുന്നു നിനക്കിഷ്ടപ്പെട്ടോ? എന്ന്. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും. ഇണയെ നന്നായി അറിയാമെന്നൊരു മുന്‍വിധി കാണും പലര്‍ക്കും. പ്രത്യേകിച്ചും ദാമ്പത്യം പാതിവഴിയിലെത്തുമ്പോള്‍. എല്ലാം ഓക്കെ ആണെന്ന് വിചാരിക്കുന്നത് പലപ്പോഴും പ്രശ്‌നമുണ്ടാകാകാനിടയുണ്ട്.

സ്വന്തം കാര്യം മാത്രം നോക്കി പോവുന്നവരുണ്ട്. താല്പര്യപ്പെട്ട് പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍.’എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!