സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവര്‍ത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക- മാനസിക വളര്‍ച്ചയുടെ സൂചകവുമാണിത്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.