കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര് മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്.
കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്. ഇതിലൂടെ ലൈംഗിക വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ഗര്‍ഭാശയഗളത്തിനെ ബാധിക്കുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു, സ്വയംഭോഗസമയത്ത് യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ദ്രാവകം അവിടെയുള്ള ബാക്ടീരിയകളെയും പൂപ്പലുകളെയും നശിപ്പിക്കുന്നു. ഇങ്ങനെ നിരവധി ഗുണങ്ങളാണ് സ്വയംഭോഗത്തിന് ഉള്ളത്.