‘Tസുനാമി’യിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് Tസുനാമി’. ചിത്രത്തിലെ ‘സമാഗരിസ’ എന്ന ഇന്നസെന്റും സംഘവും ആലപിച്ച രസകരമായ ഗാനത്തിൻറെ വീഡിയൊ റിലീസ് ചെയ്തു.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ലാൽ ജൂനിയറിന്റെ അച്ഛനും, നടനും സംവിധായകനുമായ ലാൽ ആണ്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അജു വർഗീസ് ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയാണ് ചിത്രം നിര്‍മിക്കുന്നത്.

പുതുമുഖം ആരാദ്ധ്യ ആൻ ആണ് ചിത്രത്തിലെ നായിക. ഹണീബി, ഹായ് ഐ ആം ടോണി, ഹണി ബീ 2, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!