സ്ത്രീകൾക്ക് പങ്കാളിയിൽ നിന്ന് വൈകാരിക സ്ഥിരതയും വിശ്വാസ്യതയും ലൈംഗിക സമയത്ത് ആവശ്യമാണ്

ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് ഭാവന നെയ്യാത്തവർ കുറവായിരിക്കും. അതേസമയം, ആദ്യാനുഭവത്തെ കുറിച്ചുള്ള കെട്ടുകഥകൾക്കും ഭയപ്പാടിനും ഒട്ടും കുറവില്ലതാനും. ലൈംഗികതയെ കുറിച്ചുള്ള ജ്ഞാനം, പശ്ചാത്തലം, പങ്കാളിയുടെ അറിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ, ആദ്യാനുഭവം സുഖകരമായ ഒരു അനുഭൂതിയോ വേദനാപൂർണമായ ഒരു അനുഭവമോ ആയി മാറിയേക്കാം.

ചില മതങ്ങൾ ലൈംഗികതയെ കുറിച്ചുള്ള ചർച്ചകൾ നികൃഷ്ടമായി കാണുന്നതിനാൽ പെൺകുട്ടികൾക്ക് ലൈംഗികതയെ കുറിച്ച് ആവശ്യമായ അറിവ് ലഭിച്ചുവെന്നുവരില്ല. ഇവർക്ക് റൊമാന്റിക് നോവലുകളിൽ നിന്നോ സിനിമകളിൽ നിന്നോ പകർന്നു കിട്ടുന്ന അതിഭാവുകത്വം നിറഞ്ഞ അറിവുകൾ മാത്രമാകും കൈമുതൽ.

ആദ്യ ലൈംഗികാനുഭവത്തിനായി മാനസികമായും ശാരീരികമായും വൈകാരികമായും ഒരുങ്ങേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത എന്നു പറയുന്നത് വെറുമൊരു ശാരീരികാവശ്യം മാത്രമല്ല. അവരെ സംബന്ധിച്ചിടത്തോളം ആദ്യ തവണയാണെങ്കിലും അല്ലെങ്കിലും പങ്കാളിയിൽ നിന്ന് വൈകാരിക സ്ഥിരതയും വിശ്വാസ്യതയും ധാരാളമായി ലഭിച്ചാൽ മാത്രമേ ലൈംഗികത ആസ്വദിക്കാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!