ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സാധാരണ ഉണ്ടാകാവുന്ന വേദനയെ അതിജീവിക്കാൻ തക്കവണ്ണം ഒരു സ്ത്രീ പ്രായവും പക്വതയുള്ളവളായിരിക്കണം. ഉത്തമ പങ്കാളി അവരുടെ ഭയാശങ്കകൾ ദൂരികരിക്കാനുള്ള മന:ശക്തി നൽകുകയും ബന്ധപ്പെടൽ ആസ്വദിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും. ഇണയെ മനസ്സിലാക്കുന്നതും സ്വന്തം കാര്യമെന്നതിലുപരി ഇരുവരുടെയും ആസ്വാദ്യത ലക്ഷ്യമിടുന്നതും ധൃതി കാട്ടാത്തതുമായ ആളാണോ പങ്കാളി എന്നതുമായി ഇക്കാര്യം ബന്ധപ്പെട്ടിരിക്കുന്നു. മെഴുകുതിരി വെളിച്ചം, സുഗന്ധ ലേപനങ്ങൾ, അരണ്ട വെളിച്ചം, സുഖപ്രദമായ കിടക്ക എന്നിങ്ങനെ റൊമാന്റിക് മൂഡ് സൃഷ്ടിക്കുന്നത് പങ്കാളികൾ ഇരുവരുടെയും പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
ലൈംഗിക രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തെ കുറിച്ചും ഗർഭ സാധ്യതയെ കുറിച്ചും ഉള്ള ചിന്ത ആവശ്യമാണ്. ഗർഭനിരോധന ഉറകളും ഡോക്ടറുടെ നിർദേശപ്രകാരം ഗർഭനിരോധന ഗുളികകളും ഉപയോഗിക്കുന്നത് വഴി ആശങ്കകൾ ഒഴിവാക്കാം.