ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് ഷബാഷ് മിതു. ചിത്രത്തിൽ മിതാലിയായി അഭിനയിക്കുന്നത് തപ്സി പന്നു ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി 5നാണ് മിതാലി രാജിന്റെ ബയോപിക്ക്തി യ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ വിയാകോം 18 സ്റ്റുഡിയോസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രാഹുല്‍ ധൊലക്കിയ ആണ് മിതാലി രാജ് ബയോപിക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സിനിമകളായ റയീസ്, ലംഹാ, പര്‍സാനിയ എന്നിവ സംവിധാനം ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. പ്രിയ അവെന് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 37 വയസ്സായ മിതാലി രാജ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. നിലവിൽ ക്യാപ്റ്റനായി തുടരുന്ന താരം അടുത്ത വര്‍ഷം ലോകകപ്പ് കൂടി കളിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയുടെ വനിതാ താരങ്ങളില്‍ എക്കാലത്തെയും മികച്ച ക്രിക്കറ്ററായിട്ടാണ് മിതാലി രാജ് അറിയപ്പെടുന്നത്.
