ശരീരത്തില്‍ മതിയായ വെള്ളമില്ലെങ്കില്‍ സെക്സിനോട് താല്പര്യം കുറവായിരിക്കും. യോനി വരളുന്നതുള്‍പ്പടെ ആ സമയത്തെ ലൈംഗികബന്ധം വേദനാജനകമാവുകയും ചെയ്യും. അതുകൊണ്ട് കിടക്കുന്നതിന് മുമ്പ് ഒരുകുപ്പി വെള്ളമെങ്കിലും കുടിക്കുന്നത് ഗുണകരമാകും.
നിര്‍ജലീകരണം കൊണ്ടുവരുന്ന പ്രധാന പ്രതികളാണ് ഉപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. പായ്ക്കററില്‍ കിട്ടുന്ന കറുമുറെ പലഹാരങ്ങളും ബര്‍ഗറും ന്യൂഡില്‍സുമൊക്കെ ശരീരത്തിലെ ഉപ്പ് കൂട്ടും. നിര്‍ജലീകരണവും തുടര്‍ന്നുള്ള ലൈംഗിക മരവിപ്പുമൊക്കെയാവും തുടര്‍ഫലങ്ങള്‍. പായ്ക്കറ്റ് പലഹാരങ്ങള്‍ ഏറെക്കഴിച്ചാല്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ശരീരഭാരം കൂടും എന്നതാണിത്. അതും നല്ല സെക്സിന് വെല്ലുവിളിയുയര്‍ത്തും.