ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് “സി യു സൂൺ”. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ട് ഐ ഫോണിൽ ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണിത്.റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.