ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പാട്ട്”. അൽഫോൺസ് പുത്രൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാട്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്. യുജിഎം എന്റർടൈൻമെന്റിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് സക്കറിയ തോമസും, ആൽവിൻ ആന്റണിയും ചേർന്നാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.