ആദ്യ ലൈംഗിക വേഴ്ചയില്‍ ശീഘ്രസ്ഖലനം അനുഭവപ്പെട്ടതുകൊണ്ട്പേടിക്കേണ്ട കാര്യമില്ല. ഇത് ഒരു അപാകതയില്ല. മാത്രമല്ല മിക്കവരിലും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാധാരണ കാര്യമായി കരുതിയാല്‍ മതി.
പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇണയെ തൃപ്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ധാരണകളും ആദ്യമായി തോന്നുന്ന മാനസിക സംഘര്‍ഷങ്ങളും കാരണമാകും. ഇരുവരും ആദ്യമായിട്ടാണ് ഇടപെടുന്നതെങ്കില് ശീഘ്രസ്ഖലനം ഉറപ്പാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍ . അല്പ ദിവസങ്ങള്‍ക്കു ശേഷമോ അല്ലെങ്കില്‍ അല്പ സമയത്തിനു ശേഷമോ ഇതെല്ലാം ശരിയാകും.