ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അർച്ചന 31 നോട്ടൗട്ട്’. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാർട്ടിൻ പ്രക്കാട്ടാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ഐശ്വര്യയുടെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.
അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയൽ ജോജി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. രജത്ത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാട് നവംബർ 15ന് ആരംഭിക്കും.