രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം

സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ നമുക്ക് കാണാം. അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പരം താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം – അനുഭൂതി – സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!