രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്.
സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയോരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.