മലയാളത്തിന്റെ താരചക്രവര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് ജന്മനാൾ. അച്ചൂട്ടിയായും ചന്തുവായും അംബേദ്ക്കറായും പൊന്തന്മാപടയായും പഴശ്ശിരാജയായും അങ്ങനെ ഒട്ടനവധി അനേകം വേഷപകര്ച്ചികളിലൂടെ മലയാളിക്കെന്നല്ല ഈ ലോകത്തിന് തന്നെ അത്ഭുതമായി മാറിയതാണ് ഈ നടനവിസ്മയം.
പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി സെപ്റ്റംബർ 7, 1951 കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിക്കുകയുണ്ടായി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായി മാറിയത്.