അമ്മയുടെ ഓര്‍മ്മകളിൽ ഇടവേള ബാബു പങ്കുവയ്ക്കുന്നു. ഓഗസ്റ്റ് 26- ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗം ഉണ്ടായത്. അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്നും താരം പറയുകയുണ്ടായി. അമ്മ ജീവിച്ചിരിക്കുന്ന കാലത്ത് ആശങ്കപ്പെട്ടതും താന്‍ അവിവാഹിതനായി ജീവിക്കുന്നു എന്നതിനെ കുറിച്ച് ആയിരുന്നു.
തലേദിവസം പേരക്കുട്ടികള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് അമ്മ കിടന്നുറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയ് ലറ്റില്‍ പോയി തിരിച്ചു വരുമ്പോള്‍ കട്ടിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു ശബ്ദം കേട്ട് സഹോദരങ്ങള്‍ ഓടിയെത്തി, 10 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും എന്നും താരം പറഞ്ഞു.