ലോക സിനിമയ്ക്കു മുന്നിൽ മലയാളത്തിന് തലയുയർത്തി നില്‍ക്കാൻ വക നൽകുന്ന ഒരു ചിത്രം കൂടിയാണ്..

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ചിത്രം പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ ആരാധകര്‍ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുകയാണ്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുകയാണ്. കൊറോണ വൈറസ് രോഗ പ്രതിസന്ധി കഴിഞ്ഞാലുടൻ അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷയിൽ ഒരേ സമയം റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഉള്ളത്.

നൂതന സാങ്കേതിക വിദ്യകൾക്കു പ്രാധാന്യം നൽകി നൂറിലധികം ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ സിനിമ ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക തികവുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും എന്ന് പ്രിയദർശൻ പറഞ്ഞു.

മാത്രമല്ല, ചരിത്രവും യുക്തിയും ഭാവനയുമെല്ലാം ഇടകലർത്തി ഒരുക്കിയ ഈ ചിത്രം ലോക സിനിമയ്ക്കു മുന്നിൽ മലയാളത്തിന് തലയുയർത്തി നില്‍ക്കാൻ വക നൽകുന്ന ഒരു ചിത്രം കൂടിയായി മാറുമെന്നും ഇന്ന് തനിക്കു അഭിമാനത്തോടെ പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!