ബോ​ളി​വു​ഡ് താ​രം ‌ക​ങ്ക​ണാ റ​ണൗ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​നൊരുങ്ങി കേ​ന്ദ്രം

 

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് താ​രം ‌ക​ങ്ക​ണാ റ​ണൗ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​നൊരുങ്ങി കേ​ന്ദ്രം രംഗത്ത് എത്തിയിരിക്കുന്നു. കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യിരിക്കുന്നത്.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള താ​ര​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു സൃഷ്ട്ടിച്ചത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ങ്ക​ണാ റ​ണൗ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നിച്ചതും.

ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും ക​മാ​ന്‍​ഡോ​ക​ള്‍ അടക്കം 11 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷ സം​ഘ​ത്തി​ലു​ണ്ട്. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രു​മാ​യു​ള്ള ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ക​ങ്ക​ണ മുംബൈയിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!