ബെല്‍ ബോട്ടത്തിലെ അക്ഷയ് കുമാറിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രമായ ബെല്‍ ബോട്ടത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനം ആരംഭിച്ചു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു .അക്ഷയ് കുമാര്‍, വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി, ജാക്കി ഭഗ്‌നാനി, ദീപിക ദേശ്മുഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. യുകെയിലാണ് സിനിമയുടെ ചിത്രീകരണം. ലോക്ക് ഡൗണിനുശേഷം ഇന്ത്യക്ക് വെളിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്. ചിത്രത്തില്‍ വാണി കപൂര്‍ നായികയായി എത്തും.

ചിത്രം 2021 ഏപ്രില്‍ 2 ന് റിലീസ് ചെയ്യും. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ബെല്‍ ബോട്ടം നിര്‍മ്മിക്കുന്നത് വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവരാണ്.

2020 മധ്യത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ചിത്രീകരണം സ്തംഭിച്ചു.ബെല്‍ ബോട്ടത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങി. ആക്ഷന്‍ സ്പൈ ത്രില്ലറാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!