രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും.
എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മസ്തിഷ്കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്. ഈ രീതിയിലുള്ള മസ്തിഷ്കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് ഈ വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.