സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം. ഇത് ആപേക്ഷികമാണ്. സ്തനവലുപ്പവും സ്ത്രീയുടെ ലൈംഗികസുഖവും തമ്മില്‍ ബന്ധമില്ല. മറിച്ച് സ്ത്രീയുടെ സ്തന വലുപ്പം പുരുഷന്റെ ലൈംഗിക സംതൃപ്തിയെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് സ്വാധീനിക്കാം.
തൊലിയുടെ നിറം പോലെ, മുഖകാന്തി പോലെ, പൊക്കം പോലെ, സ്തനവലുപ്പമാണ് സ്ത്രീയുടെ സൗന്ദര്യം നിര്‍ണയിക്കുന്നത് എന്ന് പല സ്ത്രീകളും കരുതുന്നു. എന്നാല്‍ അതങ്ങനെ ആകണമെന്നില്ല.