ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചെന്നൈയിലും ഗോവയിലും സജ്ജമാക്കിയ ശിവകാർത്തികേയന്റെ ഡോക്ടർ ഒരു ആക്ഷൻ കോമഡി ചിത്രമാണ്. പ്രിയങ്ക ആണ് ചിത്രത്തിലെ നായിക. യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശിവകാര്ത്തികേയന് പ്രൊഡക്ഷനുമായി സഹകരിച്ച് കെജെആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെജെആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്. കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.