മണിച്ചിത്രത്താഴിന്റെ ഓർമ്മകളുമായി ഫാസിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു മികച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ് എന്നതിൽ സംശയം ഇല്ല. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്-ലാല്‍ തുടങ്ങിയ നാല് സംവിധായകരാണ് ഈ സിനിമയ്ക്കായി പ്രവർത്തിച്ചത്. സിനിമയിലെ ആവാഹന രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നുപറയുകയാണ് സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലും ശോഭനയുമുള്‍പ്പടെ എല്ലാ താരങ്ങളും സമയം പോലും കണക്കിലെടുക്കാതെയായിരുന്നു ആ രംഗത്തില്‍ ഇന്‍വോള്‍വായതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ചിത്രീകരണം മനോഹരമായി പൂര്‍ത്തിയാക്കുക എന്നതായിരുന്നു എല്ലാവരുടേയും ചിന്തയെന്നും അദ്ദേഹം പറയുന്നു.

മധുമുട്ടം തിരക്കഥയൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം അന്ന് സ്വന്തമാക്കിയത്. തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. ഒരു കൂട്ടായ്മയുടെ കൂടി വിജയമായിരുന്നു അത് എന്ന് ഫാസിൽ പറയുന്നു . എത്ര ചിത്രീകരിച്ചാലും മതിയാവാത്ത അവസ്ഥയായിരുന്നു പലപ്പോഴും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയര്‍ ബ്രേക്ക് സിനിമയായി മാറിയിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ്, നെടുമുടി വേണു, ഗണേഷ് കുമാര്‍, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!