മലയാള ചിത്രം വെള്ളം: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് “വെള്ളം”. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

തീവണ്ടി, ലില്ല, കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.

സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി , സീനു സൈനുദീൻ , ബാബു അന്നൂർ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.

റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കുന്നത്. ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്പറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!