കന്യാചര്‍മ്മവും കന്യകാത്വവുമായി ബന്ധമേതുമില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ന് കുറേപ്പേരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യോനീകവാടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്തരം നൂറ്റാണ്ടുകളായി കന്യകാത്വത്തിന്റെ ദിവ്യമാനദണ്ഡമായി പരിഗണിക്കപ്പെട്ടുപോന്നു. സാധാരണയായി പ്രഥമ സംഭോഗത്തില്‍ തന്നെ ഇത് പൊട്ടിപ്പോകാറുണ്ട്.
സംഭോഗവേളയില്‍ ലിംഗം ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളാണ് കന്യാചര്‍മ്മത്തെ ഛേദിക്കുന്നത്. പ്രഥമസംഭോഗത്തില്‍ ലിംഗപ്രവേശം നടത്തുമ്പോള്‍ കന്യാചര്‍മ്മം പല കഷണങ്ങളായി പൊട്ടിപ്പോകുന്നു. എന്നാല്‍ അതിന്റെ അല്പം ചില അംശങ്ങള്‍ അവശേഷിക്കാറുണ്ട്. തുടര്‍ന്നുള്ള സംഭോഗങ്ങളില്‍ അവശേഷിക്കുന്ന കന്യാചര്‍മ്മഭാഗങ്ങള്‍ക്കൂടി നശിപ്പിക്കപ്പെടുമെങ്കിലും കന്യാചര്‍മ്മം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നുവെന്നു പറയാനാകില്ല. അതിന്റെ അല്പം ചില അവശിഷ്ടങ്ങള്‍ നിലനില്ക്കുകതന്നെ ചെയ്യും.