ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന മലയാളം ചലച്ചിത്രമാണ് വാലാട്ടി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ നായകളാണ് കഥാപാത്രങ്ങളായി എത്തുന്നത്.
ദേവന് ആണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഗോള്‍ഡന്‍ റെട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ്വില്ലര്, ഇന്ത്യന്‍ തെരുവു നായ എന്നിവര്‍ ടോമി, അമലു, ബ്രൂണോ, കരിദാസ് എന്നീ കഥാപാത്രങ്ങളായാണ് അണിയറയിൽ എത്തുന്നതും.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ നായകളെയെല്ലാം ചിത്രത്തിനായി പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിഎഫ്എക്സിന്റെ സഹായമില്ലാതെ നായകളെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാകും വാലാട്ടി എന്നത്. വിഷ്ണു പണിക്കര്‍ ക്യാമറയും അയൂബ് ഖാന് എഡിറ്റിങും നിര്‍വഹിക്കുന്നു. വരുണ്‍ സുനിലാണ് സംഗീതം നൽകിയിരിക്കുന്നത്.