പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനശ്വര രാജൻ. എന്നാൽ ഇപ്പോളിതാ പതിനെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് താരം. ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്മദിനാഘോഷ ചിത്രം അനശ്വര ആരാധകർക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
”പതിനെട്ടിലേക്ക് ചിയേഴ്സ്…15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം” എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്.