‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് കോബ്ര രാജേഷ്. എന്നാൽ ഇപ്പോളിതാ കൊറോണ വൈറസ് കാലത്ത് ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ ഉണക്കമീന്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ് കോബ്ര രാജേഷ്.
ഓഖി കാലത്ത് വീട് പോയതോടെ വാടകവീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. അമ്മയും ഭാര്യയും രണ്ട് പെണ്മക്കളും കൂടിയാണ് രാജേഷിന്റെ കുടുംബം ഉള്ളത്. നടന് വിനോദ് കോവൂരും കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടെ മീന്‍ കച്ചവടം ആരംഭിച്ചിരുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ജോലിയില്ലാതായതോടെ മറ്റു ജോലികളിലേക്ക് കടന്നിരുന്നു.