‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ സിനിമയുടെ ബാര്‍ക് റേറ്റിംഗ് പുറത്തുവിട്ട് താരം

 

തിരുവോണ ദിനത്തിലാണ് ടൊവീനോ നായകനായെത്തിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് കിട്ടിയിരിക്കുന്ന ബാര്‍ക് (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റൈറ്റിംഗ്‌ വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ടതാരം ടോവിനോ തോമസ്.

8.11 ലക്ഷം ഇംപ്രഷനുകള്‍ കിട്ടിയിരിക്കുന്നത്, ചിത്രത്തിന് ലഭിച്ച റീച്ച് 74 ലക്ഷം ആയിരുന്നു. ഇതില്‍ ഇംപ്രഷനുകള്‍ കണക്കാക്കിയിരിക്കുന്നത് അര്‍ബന്‍ 15+ വിഭാഗത്തിലും റീച്ച് അര്‍ബന്‍ 2+ വിഭാഗത്തിലേതുമാണ്. തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഏഷ്യാനെറ്റില്‍ ചിത്രത്തിന്‍റെ ഡയറക്ട് ടെലിവിഷന്‍ റിലീസ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!